കുട്ടിപ്പരാക്രമങ്ങൾ

സൂരജും ഞാനും തമ്മിൽ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്.  എന്റെ ഫസ്റ്റ് കസിൻ ആണ് സൂരജ്.  ഞങ്ങളുടെ കുട്ടിക്കാലത്ത് കൂട്ടുകുടുംബം പോലെയായിരുന്നു തൃപ്പൂണിത്തുറയിൽ താമസം.  അച്ഛന്റെ തറവാട്.  അച്ഛന്റെ അച്ഛനും അമ്മയും ചെറിയമ്മയും അവരുടെ മക്കളും ഒക്കെ അടങ്ങുന്ന കുടുംബം.  പലരും പലപ്പോഴായി പല സ്ഥലങ്ങളിലേക്ക് ജോലി സംബന്ധമായി പോയെങ്കിലും, വെക്കേഷനിൽ തൃപ്പൂണിത്തുറയിൽ എത്തും.  ഞങ്ങൾ കസിൻസ് ഏഴുപേരാണ്.  മൂന്ന് ആണും നാല് പെണ്ണും.  ആണുങ്ങളിൽ സൂരജിനെ കൂടാതെ ഒരു ഏട്ടനാണുള്ളത്.  എന്നെക്കാൾ ആറു വയസ്സ് മീതെ.  ഏട്ടന് സമപ്രായക്കാരായ മറ്റ് കസിൻസ് (സെക്കന്റ്) ഉണ്ടായിരുന്നതിനാൽ ഞങ്ങളുടെ കൂടെ അധികം ഉണ്ടാകാറില്ല.  അതിനാൽ ആണുങ്ങളായ സൂരജും ഞാനും സുഹൃത്തുക്കളുമായിരുന്നു.  സൂരജ് പലപ്പോഴും തനിയെ കളിക്കുമായിരുന്നു.  യുദ്ധമായിരുന്നു പ്രിയപ്പെട്ട ഏകാങ്ക വിനോദം.  ഒരു പക്ഷേ ക്ഷത്രിയനായത് കൊണ്ടാകാം.  അങ്ങനെ യുദ്ധം ചെയ്തു കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരു ക്ഷത്രിയനായ ഞാൻ അതുവഴി ചെല്ലാൻ സാഹസപ്പെടാറില്ല.  ശത്രു ആരെന്ന് പറയാൻ പറ്റില്ലല്ലോ!  ആവേശംകൊണ്ട് നിൽക്കുമ്പോൾ കയ്യിലിരിക്കുന്നത് ഒരു ഉണക്ക കമ്പാണെങ്കിൽപോലും 'നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും' എന്ന പഴമൊഴിയെ അടിസ്ഥാനമാക്കി രംഗപ്രവേശം ഞാൻ ഒഴിവാക്കിയിട്ടേയുള്ളൂ.  അല്ലെങ്കിലും, എന്നേക്കാൾ പ്രബലനാണെന്നു എനിയ്ക്ക് തോന്നുന്നവരോട് 'ഞങ്ങളോട് ഏറ്റുമുട്ടാൻ ആരുണ്ട്' എന്ന മാമുക്കോയ ശൈലിയെയാണ് ഞാൻ അന്നും ഇന്നും എന്നും പിന്തുടരുക.  ഇതൊക്കെ ചെങ്കോലും കിരീടവുമില്ലാത്ത ഒരു രാജാവിന്റെ കൂർമ്മബുദ്ധിയുടെയും യുദ്ധമുറയുടെയും ഭാഗമായി കണ്ടാൽ മതി.  അല്ലാതെ...


ഞാൻ തനിയെ ബസ്സിൽ യാത്ര ചെയ്യുന്നത് പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ് ‌കൊടുങ്ങല്ലൂരിൽ നിന്നും തൃപ്പൂണിത്തുറയിലേക്കാണ്.  അന്നൊക്കെ ഫെറിയും കടക്കണമായിരുന്നു.  ആദ്യ യാത്രയിലാണോ പിന്നീട് എപ്പോഴോ ആണോ എന്നറിയില്ല, KSRTCയിലെ ചെക്കിങ് ഇൻസ്‌പെക്ടർ പിടിക്കുകയും ചെയ്തു.  അത് പക്ഷേ എന്റെ തെറ്റായിരുന്നില്ല.  മൂത്തകുന്നത്തു നിന്നും എറണാകുളത്തേക്ക് നേരിട്ടുള്ള ബസ്സിലാണ് കയറിയത്.  കയറിയ ഉടനെ ഡ്രൈവറുടെ തൊട്ട് പിന്നിലുള്ള സീറ്റിൽ ഇടംപിടിച്ചു.  തിരക്ക് കുറവായിരുന്നു.  സത്യസന്ധനായ ഞാൻ, ഇരുന്ന ഉടനെ പോക്കറ്റിൽനിന്നും പൈസ എടുത്ത് കയ്യിൽ പിടിച്ചു.  ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയെങ്കിലും കണ്ടക്ടർ വന്നില്ല.  ബസ്സ് പറവൂരെത്തിയപ്പോൾ ദാ വരുന്നു ഒരു ചെക്കിങ് ഇൻസ്‌പെക്ടർ!  ഞാനെന്തിന് പരിഭ്രമിക്കണം.  കാശ് കയ്യിലുണ്ടല്ലോ.  എന്റെയടുത്തെത്തിയപ്പോൾ കയ്യിലെ കാശ് കാണിച്ചുകൊണ്ട് ഞാൻ കാര്യം പറഞ്ഞു, "കണ്ടക്ടർവന്നില്ല".  ഉടൻ അയാൾ കണ്ടക്ടറെ വിളിച്ചു.  താൻ എല്ലാവരോടും ചോദിച്ചതാണെന്ന് അയാൾ കൈമലർത്തി.  കരച്ചിലൊക്കെ വന്നെങ്കിലും ഞാൻ സധൈര്യം എന്റെ പ്രശ്നം ആവർത്തിച്ചു.  പൈസ നീട്ടിക്കൊണ്ട് ടിക്കറ്റ് തരാനും അഭ്യർത്ഥിച്ചു.  ചെക്കറുടെ അടുത്ത ചോദ്യം ഞാൻ എവിടുന്ന് എങ്ങോട്ടു പോകുന്നു എന്നതായിരുന്നു.   "മൂത്തകുന്നത്തു നിന്നും എറണാകുളത്തേക്ക്".  സത്യസന്ധൻ ഉത്തരം നൽകി.  അന്ന് വിരമിക്കാനിരുന്നതാണെന്നു തോന്നുന്നു, ചെക്കറായി പ്രമോഷൻ കിട്ടിയിട്ട് ആദ്യമായി കിട്ടിയ 'കേസു'പോലെ അയാൾ അത് കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.  എനിക്ക് ഒരു കുട്ടിയുടേതായ പരിഗണനപോലും ലഭിച്ചില്ല.  പതിവുപോലെ, മലയാളികളായ സഹയാത്രികർ, രംഗം പകർത്താൻ മൊബൈൽ ഫോണൊന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ എന്ന സങ്കടത്താൽ, വെറും കാഴ്ചക്കാരാകാൻ തീരുമാനിച്ചുറച്ചു.  ശിക്ഷ  വിധിച്ചു! മൂത്തകുന്നത്തു നിന്നും എറണാകുളം വരെയുള്ള ചാർജ്ജും അത്രതന്നെ പിഴയും അടക്കണം.  കൂടാതെ പറവൂരിൽ ഇറങ്ങുകയും വേണം!  എന്നാ കടുത്ത ശിക്ഷ.  ആരുടെയും പിന്തുണയില്ലാതിരുന്നതിനാലും, തിരിച്ചു വരാനുള്ള പൈസ കയ്യിൽ ഉണ്ടായിരുന്നതിനാലും 'പിഴ'യടച്ചു ഞാൻ പറവൂരിൽ ഇറങ്ങി!  തീർച്ചയായും നിങ്ങൾ മനസ്സിൽ വിചാരിക്കുന്നത് പോലെ ഞാനും വിചാരിച്ചു.  പക്ഷേ, അല്പംവൈകി, അടുത്ത ബസ്സിൽ യാത്ര തുടർന്നുകൊണ്ടിരിക്കുമ്പോൾ മാത്രം.  "അല്ല, പറവൂർ ഇറങ്ങിയ ഞാൻ എന്തിന് എറണാകുളം വരേയുള്ള ടിക്കറ്റും പിഴയും അടച്ചു".  ഒരു പത്താംക്ലാസ്സുകാരന്റെ common sense ആദ്യ യുദ്ധത്തിൽ അത്രയൊക്കെയേ പ്രവർത്തിക്കുള്ളൂ എന്ന് കരുതിയാൽ മതി (പിന്നീട് ബി.കോം സെക്കൻഡ് ക്ലാസ്സിൽ പാസ്സായെങ്കിലും).

 

ഈ സൂരജിന്റെ കൂടെയാണ് ഞാൻ പ്രീ-ഡിഗ്രി റിസൾട്ട് നോക്കാൻ മാല്യങ്കര കോളേജിൽ പോയത്.  പരീക്ഷ എഴുതിയ എനിക്ക് റിസൾട്ടിനെ കുറിച്ച് ധാരണയുള്ളത് കൊണ്ട് 'തേർഡ്' ക്ലാസ്സിന്റെ ലിസ്റ്റാണ് നോക്കിയത്.  അതിൽ റോൾ നമ്പർ ഇല്ല!!!  വിയർത്ത് നിന്ന എന്നോട് ഈ സൂരജാണ് സെക്കൻഡ് ക്‌ളാസ്സിന്റെയും ഫസ്റ്റ് ക്‌ളാസ്സിന്റെയും  ലിസ്റ്റുകളും നോക്കാൻ പ്രേരിപ്പിച്ചത്.  ഗുണം കണ്ടു.  സെക്കൻഡ് ക്ലാസ്സ് ഉണ്ട്.  സൂരജ് കൂടെ ഇല്ലായിരുന്നെങ്കിൽ, ഒരു പക്ഷേ, ഞാൻ MSC-ക്കു (മാർച്ച് സെപ്റ്റംബർ കോഴ്സ് എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത് - സോറി, ന്യൂജൻ ആയ എന്റെ മകന്റെ ഭാഷയിൽ 'ചളി') ചേർന്നേനെ.  അങ്ങനെ പുള്ളി എന്റെ രക്ഷകനായ അവസരങ്ങളും ഉണ്ട്.

 

അന്നൊക്കെ ഞങ്ങൾ രണ്ടുപേരും മാത്രമുള്ളപ്പോൾ ക്രിക്കറ്റ് ‌കളിക്കുകയോ, സിനിമ കാണുകയോ, ഹോട്ടലിൽ പോകുകയോ ഒക്കെയായിരുന്നു വിനോദങ്ങൾ.  പ്രീഡിഗ്രിക്കു പഠിക്കുന്ന ഞാനും അഞ്ചിലോ ആറിലോ പഠിക്കുന്ന സൂരജും സിനിമകാണാൻ എറണാകുളത്ത് പോകാൻ തീരുമാനിച്ചു.  ബസ്സിൽ.  തൃപ്പൂണിത്തുറ എറണാകുളം റൂട്ടിൽ അന്നൊക്കെ അധികവും പ്രൈവറ്റ് ബസ്സുകളായിരുന്നു കൂടുതൽ എന്നാണ് ഓർമ്മ.  സൂരജ് കാര്യങ്ങളെല്ലാം വളരെ 'പെട്ടെന്ന്' ചെയ്യുമായിരുന്നു.  എന്നു വച്ചാൽ നമ്മൾ കണ്ണടച്ചു തുറക്കും മുമ്പ് പലതിലും 'കൈ'വച്ചിരിക്കും.  'തടുക്കാനുള്ള' സമയം കിട്ടില്ല. 

 

പ്രൈവറ്റ് ബസ്സിലെ തിരക്കിനെക്കുറിച്ചു പറയേണ്ടല്ലോ.  അന്നും ഇന്നും എന്നും (ആ പ്രയോഗം എനിക്ക് ഇഷ്ടപ്പെട്ടു).  വടക്കേക്കോട്ട ആർച്ചിനടുത്തുള്ള ബസ്സ്‌സ്റ്റോപ്പിൽ ഞങ്ങൾ എത്തി.  അധികം താമസിയാതെ ഒരു ബസ്സ് വന്നു.  തിരക്കുണ്ട്, കയറാനും.  മണിക്കൂറുകളോളം താമസിച്ച് ‌ഓടുകയാണ് എന്നു തോന്നുംവിധം അലറിവിളിച്ചും ബെല്ലടിച്ചുകൊണ്ടും രണ്ടു വാതിലുകളിലുമുണ്ട് ഓരോ കഴുകന്മാർ ('കിളി'കളല്ല).  തിരക്കിൽകൂടി അകത്ത് കയറാൻ നോക്കുമ്പോൾ സൂരജിനെ കാണാനില്ല!  തിരിഞ്ഞൊന്നു നോക്കുമ്പോഴേക്കും ബസ്സ് ‌വിട്ടു.  ബസ്സ് ‌സ്റ്റോപ്പിൽ ഞാൻ മാത്രം.  മാഞ്ഞു പോയോ?!  രണ്ടാമതും നോക്കി.  മുന്നിലൂടെ കയറിക്കാണുമോ?  എന്റെ കാറ്റ് പോയി.  സ്വതവേ മെലിഞ്ഞ ഞാൻ ഒന്നുകൂടി മെലിഞ്ഞു.  എവിടെയിറങ്ങും, എവിടെപ്പോയി നോക്കും, ഒരു ഐഡിയയുമില്ല.  പുറകെ ഓടിയിട്ടു കാര്യമില്ലാത്തതിനാൽ ബസ്സിന്റെ പുറകെ വച്ചുപിടിച്ചു, കാഴ്ച്ചയിലില്ലെങ്കിലും.  അധികം നടക്കേണ്ടി വന്നില്ല.  ഗോപാലൻകുട്ടി (തിരുവഞ്ചിക്കുളം അമ്പലത്തിലെ ഉത്സവങ്ങളിൽ ഒരു സ്ഥിരസാന്നിധ്യമായിരുന്നു ആ ആന) നടന്നു വരുന്ന പോലെ ആടിക്കുഴഞ്ഞു ദാ വരുന്നു സൂരജ്!!!  "ചേട്ടൻ കയറിയില്ല" എന്ന് പറഞ്ഞു കണ്ടക്ടർ ഇറക്കിവിട്ടത്രേ, NSS സ്‌കൂളിന് മുൻപിൽ.  മുന്നിലൂടെ കയറിയതാണ്.  എന്തായാലും കളഞ്ഞുപോകാൻ സാധ്യതയുണ്ടായിരുന്ന അനിയനെ കണ്ടുമുട്ടിയ സന്തോഷത്തിൽ ഞങ്ങൾ രണ്ടുപേരും വടക്കേകോട്ടയിൽ താമസിക്കുന്ന ചിറ്റമ്മയുടെ വീട്ടിലേക്ക് നടന്നു.


കേട്ടപാതി:- അതിനും ഒരു പത്ത് പതിനഞ്ചു വർഷം മുമ്പാണ്.  കുഞ്ഞമ്മാമൻ (അമ്മയുടെ സഹോ) പനച്ചിപ്പാറ (പൂഞ്ഞാർ) ടൗണിൽകൂടി നടക്കുകയായിരുന്നു.  അടുത്തുകൊണ്ടിരിക്കുന്ന ഓട്ടോയുടെ പിൻസീറ്റിൽ പരിചയമുള്ള ഒരു കുട്ടിയുള്ളപോലെ ഒരു തോന്നൽ.  രണ്ടാമതും നോക്കി.  അത് മറ്റൊരു അനന്തിരവനായിരുന്നു.  അമ്മ വഴി (അതും) എന്റെ ഫസ്റ്റ് കസിൻ!  കൂടെ ആരോ ഒരാൾ.  പിടിച്ചിറക്കി കൊണ്ടുവന്നെങ്കിലും എങ്ങിനെ അതിനകത്ത് കയറിക്കൂടി എന്നത് ഇന്നും ഒരു ചോദ്യമായിത്തന്നെ ബാക്കി.  അന്ന് തിരിച്ചുകിട്ടിയെങ്കിലും ചില അനാവശ്യ തെറ്റിദ്ധാരണകളാൽ ഇന്ന് എനിക്ക് 'നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന' നല്ലൊരു സുഹൃത്താണ് ഹരിച്ചേട്ടൻ... 😢

 

ആർവീ

Generation, and the gap

 "A hormone is any member of a class of signaling molecules, produced by glands in multicellular organisms, that are transported by the circulatory system to target distant organs to regulate physiology and behavior."


വല്ലതും മനസ്സിലായോഞാൻ ഇതന്വേഷിച്ചു പോകാൻ ഒരു കാരണമുണ്ട്ഗൂഗിളിൽ നിന്നും കിട്ടിയതാണ് മുകളിൽ കോപ്പി ചെയ്ത് വച്ചിരിക്കുന്നത്ഒരു മലയാളത്തിലുള്ള നിർവചനത്തിനാണ് നോക്കിയത്വായിച്ചപ്പോൾ 'ഇംഗ്ലീഷ് പോലെയെങ്കിലുംതോന്നിയത് ഇത് മാത്രമാണ്കേട്ടിട്ടുള്ളത് നമ്മുടെ ശരീരത്തിലെ ഓരോ അവയവുംബുദ്ധിയടക്കംഇദ്ദേഹത്തിന് ഇഷ്ടമുള്ളപോലെയാണ് പ്രവർത്തിക്കുന്നത് എന്നാണ്പലതരം ഹോർമോണുകൾ ഉണ്ടത്രേഏതായാലും എനിക്ക് ഹോർമോൺ എന്നാൽ മരുന്ന് കഴിച്ച് മാറ്റേണ്ട എന്തോ ഒരു പ്രശ്നമാണ്.

ഞാൻ ജനിച്ച സമയത്ത് തൃപ്പൂണിത്തുറയിൽ കൂട്ടുകുടുംബം പോലെയായിരുന്നു താമസംഅറിവായി തുടങ്ങിയപ്പോൾ അത്യാവശ്യം വഴക്കൊക്കെ കിട്ടിതുടങ്ങിഅച്ഛന്റെയും അമ്മയുടെയും മാത്രമല്ലഎന്നെക്കാളും പ്രായമുള്ള എല്ലാവരും ‘അവസരം മുതലാക്കി’ ദേഷ്യപ്പെടുമായിരുന്നുപറമ്പിൽ വന്നിരുന്ന കീരിയുംഅണ്ണാനുംകാക്കയുംപൂച്ചയും ഒക്കെ വഴക്ക് പറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്എന്നാൽ ഇതിലൊന്നും അച്ഛനും അമ്മയ്ക്കും പരാതി ഉള്ളതായി തോന്നിയിട്ടില്ലകാരണംതെറ്റ് ചെയ്താൽ ശിക്ഷിക്കുക എന്നത് അന്നത്തെ കമ്മ്യൂണിസ്റ് സർക്കാരിന്റെ അലിഖിത നിയമമായിരുന്നുപ്രായമനുസരിച്ച് അത് വഴക്ക് പറയലോ അടിയോ മറ്റെന്തെങ്കിലും മാതൃകാപരമായ ശിക്ഷകളോ ആകുംസ്കൂളിൽ ചേർക്കുമ്പോൾ പോലും പിള്ളാരെ ഏത് 'മുറസ്വീകരിച്ചും പഠിപ്പിക്കാനുള്ള അവകാശവും അച്ഛനമ്മമാർ അധ്യാപകർക്ക് നൽകുന്നുചൂരൽ കൊണ്ട് കയ്യിലോ ചന്തിയിലോ അടിസ്കെയിൽ കൊണ്ട് വിരലിൽ അടിഡസ്റ്റർ കൊണ്ടുള്ള ഏറ്കയ്യിലോചെവിയിലോഎന്തിന്കക്ഷത്തിൽ വരെയുള്ള നുള്ള്ബെഞ്ചിന് മുകളിൽക്ലാസ്സിന് വെളിയിൽതുടങ്ങി ടീച്ചർക്ക് അപ്പോൾ തോന്നുന്ന സ്ഥലത്ത് നിർത്തൽനമ്മൾ തീരെ മോശം പ്രകടനം കാഴ്ച വയ്ക്കുന്ന വിഷയം ക്ലാസ്സിൽ ഉറക്കെ വായിപ്പിക്കുകപി.ടിപീരീഡിൽ കളിക്കാൻ വിടാതെ ക്ലാസ്സിൽ ഇരുത്തുകതുടങ്ങി എന്തെല്ലാം 'മുറകൾ'. എന്നേക്കാൾ പ്രായമായ എല്ലാവരോടും അന്നേ ഭയ-ഭക്തി-ബഹുമാനമായിരുന്നുഅത് ഒരുപാട് കുറഞ്ഞു ഇപ്പോൾ 'ഭയംമാത്രമായിരിക്കുന്നുവന്ന് വന്ന് ഇപ്പോൾ 'പ്രായവ്യത്യാസവുമില്ല!!!

മുപ്പത് വർഷങ്ങൾക്കിപ്പുറം എന്തൊക്കെ മാറ്റങ്ങൾആശ്ചര്യം തോന്നാംഎന്റെ തലമുറ അന്ന് അടിയും നുള്ളും എല്ലാം കൊണ്ട് മെരുക്കപ്പെട്ടാണ് വളർന്നത്എന്റെ തലമുറക്ക് ഇന്നെന്താണ് വ്യത്യാസംഒരു പക്ഷേ ഭേദ്യങ്ങളൊന്നും ഇല്ലായിരിക്കാം (ആര് കണ്ടുപിള്ളേരുടെ കയ്യിൽ നിന്നും രണ്ടു കിട്ടിയാൽ ആരെങ്കിലും മിണ്ടുമോ?). പിള്ളാരുടെ ചീത്ത വിളി കിട്ടാത്ത ഒരു ദിവസവും കാണില്ലഅതുങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യം മോശമാകുംചുരുക്കത്തിൽഏതാണ്ട് ഒന്ന് ഒന്നര വയസ്സിൽ തുടങ്ങിയ 'വരവ്ഇപ്പോഴും നിലച്ചിട്ടില്ലഇപ്പോഴത്തെ നിയമം (ഭാഗ്യത്തിന് ഇപ്പോൾ ഭരിക്കുന്ന കമ്മ്യൂണിസ്റ് സർക്കാർ വരുന്നതിന് മുമ്പ് നിലവിൽ വന്നതാണ്എന്റെ തലമുറക്ക് എതിരായതിൽ എനിക്ക് അതിശയമൊന്നുമില്ലഎന്താണെന്നല്ലേഎന്റെ തലമുറയിലെ എല്ലാവരും ബുധനും വ്യാഴവും ശുക്രനും ചേർന്ന ഒരു പ്രത്യേക ദശാസന്ധിയിൽ ജനിച്ചതാണത്രേഅതും വെള്ളിയാഴ്ചകളിൽകടപ്ര ദേശത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആസ്ഥാന ജ്യോതിഷിയായ എന്റെ സഹധർമിണി ഒരു വെളിപാടുണ്ടായ പോലെ അരുളിയതാണ്ജ്യോതിഷം എന്നാൽ ഒരു വല്ലായ്മയായിരുന്ന ചില പാർട്ടിക്കാർക്ക് അത് ഒരു ശാസ്ത്രമാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോഴാണ് സമാധാനമായത്ഇനി പരസ്യമായി ജാതകം നോക്കാമല്ലോ!!!

സബ്ജെക്ടിൽ നിന്നും വിട്ടു പോകുന്നുജ്യോതിഷം അവിടെ നിൽക്കട്ടെജീവശാസ്ത്രം പറയുന്നുഒരു പതിനാല് മുതൽ ഇരുപത്തൊന്ന് വയസ്സിനിടെ കുട്ടികൾക്ക് ഹോർമോൺ മാറ്റങ്ങൾ നടക്കുന്നുണ്ട് സമയത്ത് കുട്ടികളുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും മാറ്റം വരാംപല കുട്ടികളും പല തരത്തിലാകും പെരുമാറുന്നത്ചിലർക്ക് കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലചിലർ ഭയങ്കര ദേഷ്യക്കാരായിരിക്കുംനമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത വിധംപുതിയ നിയമമനുസരിച്ച് കുട്ടികളുടെ ഏത് പെരുമാറ്റത്തിലും അച്ഛനമ്മമാർ സംയമനം പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നുഡോക്ടറുടെ മുറിയുടെ പുറത്ത് നിൽക്കുന്ന നേഴ്സ് പോലും ഇതിനെപറ്റി ഒരു ക്ലാസ്സ്‌ എടുത്തിട്ടാണ് നമ്മളെ അകത്തേക്ക് വിടുന്നത്അപ്പോൾ ഇങ്ങനെയുള്ള പ്രായത്തിൽ കുട്ടികൾ അല്പം അക്രമാസക്തരൊക്കെ ആകാമത്രേപ്രതികരിക്കാതെസംയമനം പാലിച്ച് അവരെ നിയന്ത്രിക്കണം പോലും.

ഞാനൊക്കെ പ്രായപൂർത്തിയായ വരെ അടിയും നുള്ളുമൊക്കെ വാങ്ങിയിട്ടുണ്ട്അല്പം ഉച്ചത്തിൽ എന്തെങ്കിലും പറഞ്ഞാൽപോലും 'തർക്കുത്തരം പറയുന്നോഎന്ന് ചോദിച്ച് അന്നന്നത്തെ ഡോസ് തന്നിരുന്നുമേലേപ്പറമ്പിൽ ആൺവീട് കണ്ടിട്ടുള്ളതല്ലേഅതിൽ ജനാർദനൻ മാത്രമാണ് അടിയും നുള്ളും കൊള്ളാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്അതായിരുന്നു എന്റെയൊക്കെ തലമുറപ്രതികരിക്കാൻ അവകാശമില്ലാത്തവർഅപ്പോൾ ഒരു സംശയംഞങ്ങൾക്കൊന്നും ഹോർമോൺ മാറ്റങ്ങൾ നടന്നിട്ടില്ലായിരുന്നോആർക്കറിയാംഅതോ ഹോർമോണിനു വരെ മാറാൻ പേടിയായിരുന്നോ!!!
ആർവീ.

Spotter - ഒരു പരാമർശം

തൃത്താല  -  ആ   സ്ഥലപ്പേര്   കേൾക്കുമ്പോൾ   ആദ്യം   ഓർമ്മ   വരുന്നത്   പ്രശസ്ത   തായമ്പക   വിദ്വാൻ   ശ്രീ   കേശവ   പൊതുവാളിനെയാവും .  ഒരു   ...