Spotter - ഒരു പരാമർശം

തൃത്താല -  സ്ഥലപ്പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് പ്രശസ്ത തായമ്പക വിദ്വാൻ ശ്രീ കേശവ പൊതുവാളിനെയാവുംഒരു പക്ഷേ അതിലും പ്രശസ്തിയുള്ള വൈദ്യമഠം എന്ന ആയുർവേദ ആശുപത്രി തൃത്താലയിലാണ് എന്ന് പലർക്കും അറിയണമെന്നില്ല.


ഒറ്റപ്ലാവ്പെരുമ്പിലാവ്കൂറ്റനാട്പഴഞ്ഞിപോർക്കളംപെരുന്തുരുത്തിതുടങ്ങി സ്ഥലപ്പേരൊക്കെ പുതുമയുള്ളതായിരുന്നു, 1980കളിൽകുന്നംകുളത്ത് നിന്നും തൃത്താലയിലേക്കുള്ള ബസ്സ്‌ കയറിയാൽ ആദ്യം പറഞ്ഞ രണ്ടു സ്ഥലങ്ങളും കടന്നാണ്‌ ബസ്സുകൾ പോകുകമറ്റ് സ്ഥലങ്ങളും ചില ബസ്സുകളുടെ ബോർഡുകളിൽ കാണാറുണ്ടായിരുന്നെങ്കിലും വർഷങ്ങൾക്കപ്പുറം 'പോർക്കളംകടന്ന് പെരുന്തുരുത്തിയിലേക്ക് കൂട്ടത്തിലൊരു കസിൻ (മദ്രാസിലുള്ളത്‌) കല്യാണം കഴിഞ്ഞു പോകുമെന്ന് സ്വപ്നേപി കരുതിയില്ല.


ഞങ്ങൾ ഏഴ് കസിൻസിൽ എനിക്ക് ഒരു ഏട്ടനാണുള്ളത്. 1987-88 കളിൽ ആണ് ഞങ്ങൾ അമ്മൂമ്മ എന്ന് വിളിച്ചിരുന്ന അച്ഛന്റെ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട്‌ വൈദ്യമഠം സന്ദർശിക്കേണ്ടി വന്നിരുന്നത്അമ്മുമ്മക്ക് പരാലിസിസ് വന്ന് ഒരു വശം തളർന്നു പോയിരുന്നുഏട്ടനായിരുന്നു അവിടെ പോയി ഡോക്ടറെ കണ്ട് രോഗവിവരങ്ങൾ അറിയിച്ചു മരുന്ന് വാങ്ങിക്കൊണ്ടു വരാനുള്ള ചുമതലഇടക്കെല്ലാം ഞാനും കൂടെപ്പോയിരുന്നുതൃത്താലയിലേക്കുള്ള വഴിയിൽ കുന്നംകുളത്ത് നിന്നുള്ള ബസ്സുകൾ പോകുന്ന സ്ഥലങ്ങളിൽ ചിലതാണ് 'പെരുന്തുരുത്തിതുടങ്ങിയവഅന്നുണ്ടായിരുന്ന വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരി ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ വന്ന് അമ്മൂമ്മയെ ചികിൽസിച്ചിട്ടുണ്ട്ഏകദേശം ഒരു വർഷത്തോളം കിടപ്പിലായിരുന്ന അമ്മൂമ്മക്ക്‌ സംസാരശേഷി തിരിച്ചു കിട്ടിയില്ല എന്നത് എന്നെ ഇപ്പോഴും വേദനിപ്പിക്കുന്ന കാര്യമാണ്എന്തെങ്കിലും സന്തോഷമോ സങ്കടമോ പങ്കുവെക്കാനോആവശ്യങ്ങൾ അറിയിക്കാനോവളരെയധികം പ്രയത്നിച്ചുഞങ്ങൾ അത് മനസ്സിലാക്കുമ്പോഴുള്ള സന്തോഷവുംമനസ്സിലാക്കാതെ വരുമ്പോൾ ഉണ്ടാകാറുള്ള നിസ്സഹായാവസ്ഥയുമെല്ലാം എന്റെ മനസ്സിൽ നിന്നും പോകില്ലസംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ശിഷ്ട ജീവിതം കിടക്കയിലായിരുന്നെങ്കിൽ പോലും അതിലും ഒരുപാട് സന്തോഷമുണ്ടാക്കുമായിരുന്നു അമ്മൂമ്മക്ക്‌ എന്ന് തോന്നിയിട്ടുണ്ട് ഒരു വിഷയത്തിൽ എനിക്ക് ദൈവങ്ങളോട്പ്രത്യേകിച്ച് പ്രാദേശിക ദൈവങ്ങളോട്വിയോജിപ്പുണ്ടായിരുന്നു.


അമ്മൂമ്മയെപ്പറ്റിയുള്ള പ്രധാന ഓർമ്മ മത്തക്കുരുവുമായി ബന്ധപ്പെട്ടു കിടക്കുന്നുഒഴിവു സമയങ്ങളിൽ അമ്മൂമ്മയുടെ വിനോദമായിരുന്നു എന്ന് തോന്നുന്നുമത്തങ്ങയുടെ കുരു തൊലി കളഞ്ഞു ഉണക്കിയെടുക്കുന്നത്കുറച്ചധികം ആയിക്കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾക്ക് വീതിച്ചു കിട്ടുംതയ്യാറാക്കിക്കൊണ്ടിരിക്കുന്ന സമയത്ത് സ്വാദ് നോക്കാൻ ചെന്നാൽ കിട്ടാൻ പ്രയാസമായിരുന്നുപക്ഷെ എല്ലാവർക്കുമുള്ളത് ആയിക്കഴിഞ്ഞാൽ അത് വീതിച്ചു കൊടുക്കുംമത്തക്കുരുവിന്റെ  സ്വാദ് ഇപ്പോഴും നാവിലുണ്ട്അത് പോലെഅമ്മൂമ്മയുടെ അനുജത്തിഞങ്ങൾ കസിൻസ് അമ്മാന്റമ്മ എന്ന് വിളിച്ചിരുന്ന 'അമ്മാവന്റെ അമ്മഞങ്ങൾക്ക് തരാൻ ഗുരുവായൂരപ്പൻ പഞ്ചസാര എപ്പോഴും കരുതിയിരുന്നുതൃപ്പൂണിത്തുറയിലെ ഞങ്ങളുടെ പ്രധാന ആകർഷണം ഇത് രണ്ടുമായിരുന്നു.


കൗതുകമുണർത്തുന്ന സ്ഥലപ്പേരുകൾ ഏട്ടന് അന്നേ ഒരു ദൗർബല്യം ആയിരുന്നുഏട്ടൻ എപ്പോഴോ വളരെ ആവേശത്തോടെ പറഞ്ഞ ഒരു സംഭവം ഓർമ്മ വരുന്നുകോളേജിൽ പഠിക്കുമ്പോൾ ഏതോ മ്യൂസിക് പരിപാടി കഴിഞ്ഞു പറവൂരിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സ്‌ കാത്ത് KSRTC സ്റ്റാൻഡിൽ നിൽക്കുകയാണ് അവർ അഞ്ചാറു പേർസന്ധ്യ കഴിഞ്ഞിട്ടുണ്ട്വരുന്ന ബസ്സുകളിൽ എറണാകുളം മാത്രം കാണുന്നില്ലഅപ്പോൾ അവിടേക്ക് ഒരു ബസ്സ്‌ വന്നുഇരുട്ടിത്തുടങ്ങിയതിനാൽ ബോർഡ് വ്യക്തമല്ലകൂട്ടത്തിൽ ഒരാൾ ഉറക്കെ വായിച്ചത് എട്ടൻ കേട്ടു - തിത്തിത്തൈആരോ ശരിയായി "കുഞ്ഞിത്തൈഎന്ന് വായിക്കുന്നത് വരെ അവരെല്ലാം ബസ്സ്‌ സ്റ്റാൻഡിൽ വീണു കിടന്നു ചിരിച്ചിട്ടുണ്ടാകും. SBTയിൽ ചേർന്ന സമയത്ത് പിന്നേയും ചില സ്ഥലപ്പേരുകളിൽ ഏട്ടൻ ആകൃഷ്ടനായിരുന്നു - താമരക്കുളംപടനിലംനൂറനാട്ഇടപ്പോൺഅങ്ങിനെ അങ്ങിനെ.


Palace No.13. 
ഞങ്ങൾ കോവിലകം എന്ന് പറയുന്ന ഞങ്ങളുടെ തറവാട്അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരെ വടക്കേകോട്ടയിലാണ് ഏട്ടൻ താമസിക്കുന്നത്അത്‌ തന്നെഅന്ന് കൂടിച്ചേരലിനു ശേഷം സൂരജും ഞാനും കൂടി നടന്നുപോയ 'അശ്വതിഎന്ന വീട് ചിറ്റമ്മയുടെ മകനാണ് ഏട്ടൻഏഴു കസിൻസിൽ മൂത്തയാൾഅന്നൊക്കെ ഏട്ടന്റെ പേടിസ്വപ്നമായിരുന്നു പെൺ കസിൻസിന്റെ അശ്വതിയിൽ താമസിക്കാനുള്ള പോക്ക്അതിന്റെ കാരണം ..... ഇവരൊക്കെ കെട്ടിയെടുത്ത് വരുമ്പോൾ പല്ലു തേക്കാനുള്ള ബ്രഷ് മറക്കുംഒരു തവണയല്ലപല പ്രാവശ്യംപിന്നെപോയി അതു എടുത്തുകൊണ്ടുവരേണ്ട ജോലി ഏട്ടന്റെസൂരജോ ഞാനോ ഉണ്ടെങ്കിൽ ഏട്ടൻ രക്ഷപ്പെടുംപക്ഷേപലപ്പോഴും യോഗം ഏട്ടന് തന്നെയാവുംഇവരെല്ലാം വരുന്നുണ്ട് എന്ന് മുൻകൂട്ടി അറിഞ്ഞാൽ ബ്രഷ് കൊണ്ടുവരാൻ ഏട്ടൻ ഓർമ്മിപ്പിക്കും.


തായമ്പകക്രിക്കറ്റ്ചിത്രരചനതുടങ്ങി പല മേഖലകളിൽ തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളയാളാണ് ഏട്ടൻഇല്ലപാട്ട് പാടാറില്ലചില ന്യൂജൻ വാക്കുകൾ കടമെടുത്താൽഏട്ടന്റെ അന്നത്തെ 'തള്ളലുകൾകേട്ട് ഞങ്ങൾ മറ്റു കസിൻസ് കണ്ണും തള്ളി ഇരിക്കുമായിരുന്നു. AI എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (മലയാളത്തിൽ പറഞ്ഞാൽനിർമ്മിത ബുദ്ധിഒക്കെ വരുന്നതിന് വർഷങ്ങൾക്കു മുമ്പേ തന്നെ സ്വന്തം ഇന്റലിജൻസ് കൊണ്ട് ഞങ്ങളെയൊക്കെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് ഏട്ടൻഅതിൽ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ളതും പ്രായോഗികമായതും ഇവിടെ ഉദ്ധരിക്കാം.


കൊതുകുകൾ വളരെയധികം ഉള്ള സ്ഥലമെന്നു 'കു'പ്രസിദ്ധിയാർജ്ജിച്ച ജില്ലയാണ് എറണാകുളംഅന്നും ഇന്നുംഅതിൽത്തന്നെ, "തൃപ്പുണിത്തുറയെന്നു കേട്ടാലോ അപമാനപൂരിതമാകും ..." എന്ന മട്ടിൽ കൊതുകുകളെക്കൊണ്ട് പോറുതിമുട്ടിയാണ് ഞങ്ങളുടെ ജീവിതംഅന്നൊന്നും കൊതുകുവലയല്ലാതെ മറ്റ് സുരക്ഷാസംവിധാനങ്ങളൊന്നുമില്ലസന്ധ്യക്ക്‌ മുമ്പേ ജനൽവാതിൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് കൊതുകുകളുടെ 'ഗൃഹ'പ്രവേശം തടയുകയാണ് പതിവ്ചില സന്ദർഭങ്ങളിൽ പ്രവേശന കവാടങ്ങൾ അടയ്ക്കാനെങ്ങാനും മറന്നാൽ ..... അങ്ങനെ മറന്നാലാണ് ഞങ്ങൾ ഏട്ടന്റെ ബുദ്ധിയിലുദിച്ച ഐഡിയ പ്രകാരം ഒരു മുറിയിൽ ഫാൻ ഓൺ ചെയ്തുവച്ചിട്ട് മറ്റേ മുറിയിൽ പോയി കിടന്നുറങ്ങുന്നത്അതായത്ഫാനിന്റെ ശബ്ദം കേട്ട് മനുഷ്യർ അവിടെയാണ് കിടന്നുറങ്ങുന്നതെന്ന് തെറ്റിദ്ധരിക്കുന്ന കൊതുക് മറ്റേ മുറിയിൽ വരില്ലത്രേ!!! അങ്ങിനെ എത്ര രാത്രികൾ കൊതുകടി കൊള്ളാതെ ഉറങ്ങിക്കാണുംപിൽക്കാലത്ത്  പറഞ്ഞ AI പഠിക്കാനായി ഏഴ് കസിൻസിൽ ഒന്നായ ഏട്ടന്റെ ഏക സഹോദരിയെ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ചേർത്തിരുന്നുഎന്ത്കൊണ്ടാണെന്ന് അറിയില്ലഅവരുടെ അമ്മയെയും അച്ഛനെയും വിഷമിപ്പിക്കേണ്ടല്ലോ എന്നു കരുതി ഞങ്ങളാരുംതന്നെ അതേപ്പറ്റി ഒരക്ഷരം മിണ്ടിയിട്ടുമില്ലചോദിച്ചിട്ടുമില്ല.


ഏട്ടന്റെ ചീട്ടുകൊണ്ടുള്ള മാജിക്കിനെപ്പറ്റി പറഞ്ഞില്ലല്ലോകുറെ ചീട്ട് കയ്യിലെടുത്ത് ഒരെണ്ണം ഞങ്ങളെ കാണിച്ചിട്ട് കശക്കി വക്കുംഎന്നിട്ട് അതെല്ലാം നിരത്തി വയ്ക്കുംഅക്കാലത്തെ പ്രമുഖനായിരുന്ന പി.സിസർക്കാരിനെ അനുകരിച്ച് കൈയും കാലുമൊക്കെ വീശി ഒരു ചീട്ട് എടുത്ത് കാണിച്ചിട്ട് ഇതല്ലല്ലോ എന്നൊരൊറ്റ ചോദ്യം! ..... തന്നെക്കാൾ മുതിർന്നവരെ ബഹുമാനിക്കണമെന്നു പഠിച്ചാണ് ഞങ്ങൾ വളർന്നത് എന്നുമാത്രം പറയട്ടെ.


ഏട്ടൻ എന്നെ ഒരു ഓമനപ്പേര് വിളിച്ചിരുന്നു - "സ്പോട്ടർ". ഞാൻ തൃപ്പൂണിത്തുറയിൽ LKG ചെയ്യുമ്പോൾ (ഒരു ബലത്തിന് പ്രയോഗിച്ചതാഎന്റെ യൂണിഫോം ചുവപ്പ് ഷർട്ടും കറുത്ത നിക്കറും ആയിരുന്നുഅക്കാലത്ത് അതായിരുന്നു റെയിൽവേ പോർട്ടർമാരുടെ യൂണിഫോം പേര് വിളിക്കാനുള്ള ധൈര്യമില്ലാഞ്ഞിട്ടാണോ എന്നറിയില്ലകുറച്ചു മെച്ചപ്പെടുത്തി 'സ്പോട്ടർഎന്നാക്കിഏട്ടന്റെ അടുത്ത സുഹൃത്തും സെക്കന്റ് കസിനുമായ പ്രമോദേട്ടനും  പേര് വിളിച്ചാണ് എന്നെ ഓമനിച്ചിരുന്നത്എനിക്ക്  പേര് വിളിക്കുന്നത് ഇഷ്ടമില്ലായിരുന്നു എന്നാണ് എന്റെ ഓർമ്മകാരണംഎന്നെ ദേഷ്യം പിടിപ്പിക്കാനാണ്  പേര് കൂടുതലും ഉപയോഗിച്ചിരുന്നത്എനിക്ക് ഏട്ടനേക്കാൾ പൊക്കം വച്ചതിനു ശേഷം  പേര് വിളിക്കുന്നത് നിർത്തിഞങ്ങൾ ക്ഷത്രിയരുടെ ഒരു കാര്യം!

ആർവീ

3 comments:

  1. 1xbet | 1xbet | Bet with a Bonus - RMC | Riders Casino
    1XBet apr casino allows you to worrione.com bet https://octcasino.com/ on any favourite horse races 1xbet 먹튀 or any other sporting event. casino-roll.com ✓ Get up to £300 + 200 Free Spins No Deposit

    ReplyDelete
  2. The King Casino and Resort
    The 바카라 사이트 king filmfileeurope.com casino and resort features septcasino a modern casino ventureberg.com/ with everything you'd expect from a classic Vegas Strip casino. The resort features 50000 www.jtmhub.com square feet of Funding: $250 millionDesign: Inspired DesignMasters: Ivan Karaszko

    ReplyDelete
  3. You are also free to make use of your loyalty points at Jackpot City’s sister casinos, Spin Palace, Ruby Fortune, and Mother’s Gold Casino. Jackpot City has a dedication to customer support which is mirrored in their generous promotions and loyalty scheme, guaranteed to maintain new and current players joyful. When an online on line casino ready to|is ready to} keep afloat https://casino.edu.kg/tag/%EB%B4%84%EB%B9%84-%EB%B2%B3 within the choppy waters of the gaming industry you can to|you possibly can} positive that|ensure that|make certain that} they have constantly shown themselves to be a player-friendly web site.

    ReplyDelete

Spotter - ഒരു പരാമർശം

തൃത്താല  -  ആ   സ്ഥലപ്പേര്   കേൾക്കുമ്പോൾ   ആദ്യം   ഓർമ്മ   വരുന്നത്   പ്രശസ്ത   തായമ്പക   വിദ്വാൻ   ശ്രീ   കേശവ   പൊതുവാളിനെയാവും .  ഒരു   ...