"A hormone is any member of a class of signaling molecules, produced by glands in multicellular organisms, that are transported by the circulatory system to target distant organs to regulate physiology and behavior."
വല്ലതും മനസ്സിലായോ? ഞാൻ ഇതന്വേഷിച്ചു പോകാൻ ഒരു കാരണമുണ്ട്. ഗൂഗിളിൽ നിന്നും കിട്ടിയതാണ് മുകളിൽ കോപ്പി ചെയ്ത് വച്ചിരിക്കുന്നത്. ഒരു മലയാളത്തിലുള്ള നിർവചനത്തിനാണ് നോക്കിയത്. വായിച്ചപ്പോൾ 'ഇംഗ്ലീഷ് പോലെയെങ്കിലും' തോന്നിയത് ഇത് മാത്രമാണ്. കേട്ടിട്ടുള്ളത് നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ബുദ്ധിയടക്കം, ഇദ്ദേഹത്തിന് ഇഷ്ടമുള്ളപോലെയാണ് പ്രവർത്തിക്കുന്നത് എന്നാണ്. പലതരം ഹോർമോണുകൾ ഉണ്ടത്രേ. ഏതായാലും എനിക്ക് ഹോർമോൺ എന്നാൽ മരുന്ന് കഴിച്ച് മാറ്റേണ്ട എന്തോ ഒരു പ്രശ്നമാണ്.
ഞാൻ ജനിച്ച സമയത്ത് തൃപ്പൂണിത്തുറയിൽ കൂട്ടുകുടുംബം പോലെയായിരുന്നു താമസം. അറിവായി തുടങ്ങിയപ്പോൾ അത്യാവശ്യം വഴക്കൊക്കെ കിട്ടിതുടങ്ങി. അച്ഛന്റെയും അമ്മയുടെയും മാത്രമല്ല, എന്നെക്കാളും പ്രായമുള്ള എല്ലാവരും ‘അവസരം മുതലാക്കി’ ദേഷ്യപ്പെടുമായിരുന്നു. പറമ്പിൽ വന്നിരുന്ന കീരിയും, അണ്ണാനും, കാക്കയും, പൂച്ചയും ഒക്കെ വഴക്ക് പറയുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നും അച്ഛനും അമ്മയ്ക്കും പരാതി ഉള്ളതായി തോന്നിയിട്ടില്ല. കാരണം, തെറ്റ് ചെയ്താൽ ശിക്ഷിക്കുക എന്നത് അന്നത്തെ കമ്മ്യൂണിസ്റ് സർക്കാരിന്റെ അലിഖിത നിയമമായിരുന്നു. പ്രായമനുസരിച്ച് അത് വഴക്ക് പറയലോ അടിയോ മറ്റെന്തെങ്കിലും മാതൃകാപരമായ ശിക്ഷകളോ ആകും. സ്കൂളിൽ ചേർക്കുമ്പോൾ പോലും പിള്ളാരെ ഏത് 'മുറ' സ്വീകരിച്ചും പഠിപ്പിക്കാനുള്ള അവകാശവും അച്ഛനമ്മമാർ അധ്യാപകർക്ക് നൽകുന്നു. ചൂരൽ കൊണ്ട് കയ്യിലോ ചന്തിയിലോ അടി, സ്കെയിൽ കൊണ്ട് വിരലിൽ അടി, ഡസ്റ്റർ കൊണ്ടുള്ള ഏറ്, കയ്യിലോ, ചെവിയിലോ, എന്തിന്, കക്ഷത്തിൽ വരെയുള്ള നുള്ള്, ബെഞ്ചിന് മുകളിൽ, ക്ലാസ്സിന് വെളിയിൽ, തുടങ്ങി ടീച്ചർക്ക് അപ്പോൾ തോന്നുന്ന സ്ഥലത്ത് നിർത്തൽ, നമ്മൾ തീരെ മോശം പ്രകടനം കാഴ്ച വയ്ക്കുന്ന വിഷയം ക്ലാസ്സിൽ ഉറക്കെ വായിപ്പിക്കുക, പി.ടി. പീരീഡിൽ കളിക്കാൻ വിടാതെ ക്ലാസ്സിൽ ഇരുത്തുക, തുടങ്ങി എന്തെല്ലാം 'മുറകൾ'. എന്നേക്കാൾ പ്രായമായ എല്ലാവരോടും അന്നേ ഭയ-ഭക്തി-ബഹുമാനമായിരുന്നു. അത് ഒരുപാട് കുറഞ്ഞു ഇപ്പോൾ 'ഭയം' മാത്രമായിരിക്കുന്നു! വന്ന് വന്ന് ഇപ്പോൾ 'പ്രായ' വ്യത്യാസവുമില്ല!!!
മുപ്പത് വർഷങ്ങൾക്കിപ്പുറം എന്തൊക്കെ മാറ്റങ്ങൾ! ആശ്ചര്യം തോന്നാം. എന്റെ തലമുറ അന്ന് അടിയും നുള്ളും എല്ലാം കൊണ്ട് മെരുക്കപ്പെട്ടാണ് വളർന്നത്. എന്റെ തലമുറക്ക് ഇന്നെന്താണ് വ്യത്യാസം? ഒരു പക്ഷേ ഭേദ്യങ്ങളൊന്നും ഇല്ലായിരിക്കാം (ആര് കണ്ടു. പിള്ളേരുടെ കയ്യിൽ നിന്നും രണ്ടു കിട്ടിയാൽ ആരെങ്കിലും മിണ്ടുമോ?). പിള്ളാരുടെ ചീത്ത വിളി കിട്ടാത്ത ഒരു ദിവസവും കാണില്ല. അതുങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആരോഗ്യം മോശമാകും. ചുരുക്കത്തിൽ, ഏതാണ്ട് ഒന്ന് ഒന്നര വയസ്സിൽ തുടങ്ങിയ 'വരവ്' ഇപ്പോഴും നിലച്ചിട്ടില്ല. ഇപ്പോഴത്തെ നിയമം (ഭാഗ്യത്തിന് ഇപ്പോൾ ഭരിക്കുന്ന കമ്മ്യൂണിസ്റ് സർക്കാർ വരുന്നതിന് മുമ്പ് നിലവിൽ വന്നതാണ്) എന്റെ തലമുറക്ക് എതിരായതിൽ എനിക്ക് അതിശയമൊന്നുമില്ല. എന്താണെന്നല്ലേ! എന്റെ തലമുറയിലെ എല്ലാവരും ബുധനും വ്യാഴവും ശുക്രനും ചേർന്ന ഒരു പ്രത്യേക ദശാസന്ധിയിൽ ജനിച്ചതാണത്രേ, അതും വെള്ളിയാഴ്ചകളിൽ. കടപ്ര ദേശത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആസ്ഥാന ജ്യോതിഷിയായ എന്റെ സഹധർമിണി ഒരു വെളിപാടുണ്ടായ പോലെ അരുളിയതാണ്. ജ്യോതിഷം എന്നാൽ ഒരു വല്ലായ്മയായിരുന്ന ചില പാർട്ടിക്കാർക്ക് അത് ഒരു ശാസ്ത്രമാണെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോഴാണ് സമാധാനമായത്. ഇനി പരസ്യമായി ജാതകം നോക്കാമല്ലോ!!!
സബ്ജെക്ടിൽ നിന്നും വിട്ടു പോകുന്നു. ജ്യോതിഷം അവിടെ നിൽക്കട്ടെ. ജീവശാസ്ത്രം പറയുന്നു, ഒരു പതിനാല് മുതൽ ഇരുപത്തൊന്ന് വയസ്സിനിടെ കുട്ടികൾക്ക് ഹോർമോൺ മാറ്റങ്ങൾ നടക്കുന്നുണ്ട്. ആ സമയത്ത് കുട്ടികളുടെ സ്വഭാവത്തിനും പെരുമാറ്റത്തിനും മാറ്റം വരാം. പല കുട്ടികളും പല തരത്തിലാകും പെരുമാറുന്നത്. ചിലർക്ക് കുഴപ്പങ്ങളൊന്നും ഉണ്ടാകില്ല. ചിലർ ഭയങ്കര ദേഷ്യക്കാരായിരിക്കും, നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്ത വിധം. പുതിയ നിയമമനുസരിച്ച് കുട്ടികളുടെ ഏത് പെരുമാറ്റത്തിലും അച്ഛനമ്മമാർ സംയമനം പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു! ഡോക്ടറുടെ മുറിയുടെ പുറത്ത് നിൽക്കുന്ന നേഴ്സ് പോലും ഇതിനെപറ്റി ഒരു ക്ലാസ്സ് എടുത്തിട്ടാണ് നമ്മളെ അകത്തേക്ക് വിടുന്നത്! അപ്പോൾ ഇങ്ങനെയുള്ള പ്രായത്തിൽ കുട്ടികൾ അല്പം അക്രമാസക്തരൊക്കെ ആകാമത്രേ. പ്രതികരിക്കാതെ, സംയമനം പാലിച്ച് അവരെ നിയന്ത്രിക്കണം പോലും.
ഞാനൊക്കെ പ്രായപൂർത്തിയായ വരെ അടിയും നുള്ളുമൊക്കെ വാങ്ങിയിട്ടുണ്ട്. അല്പം ഉച്ചത്തിൽ എന്തെങ്കിലും പറഞ്ഞാൽപോലും 'തർക്കുത്തരം പറയുന്നോ' എന്ന് ചോദിച്ച് അന്നന്നത്തെ ഡോസ് തന്നിരുന്നു. മേലേപ്പറമ്പിൽ ആൺവീട് കണ്ടിട്ടുള്ളതല്ലേ? അതിൽ ജനാർദനൻ മാത്രമാണ് അടിയും നുള്ളും കൊള്ളാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്. അതായിരുന്നു എന്റെയൊക്കെ തലമുറ. പ്രതികരിക്കാൻ അവകാശമില്ലാത്തവർ. അപ്പോൾ ഒരു സംശയം! ഞങ്ങൾക്കൊന്നും ഹോർമോൺ മാറ്റങ്ങൾ നടന്നിട്ടില്ലായിരുന്നോ? ആർക്കറിയാം. അതോ ഹോർമോണിനു വരെ മാറാൻ പേടിയായിരുന്നോ!!!
ആർവീ.
Spin Palace | Casino Site & Table Games
ReplyDeleteSpin Palace, home of the hottest slots and casino games in the UK. Play all your favourite casino games at Spin Palace now! luckyclub Live dealer games, video poker
Harrah's Cherokee Casino & Hotel - MapyRO
ReplyDeleteHarrah's Cherokee Casino & Hotel is 삼척 출장샵 in the mountains, just 30 태백 출장안마 minutes 창원 출장샵 from I-35 and 1 mile from I-35. Rating: 김포 출장샵 2.9 · 1,062 안산 출장안마 reviews